
കതിഹാർ: ബിഹാറിൽ വെളുത്തുള്ളി വില കുതിച്ചുയരുന്നു (Bihar Crime News). സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും വെളുത്തുള്ളി കിലോയ്ക്ക് 400 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ഈ സാഹചര്യത്തിൽ വെളുത്തുള്ളി സുരക്ഷിതമായി സൂക്ഷിക്കുന്നത് കർഷകർക്കും കടയുടമകൾക്കും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇപ്പോളിതാ കതിഹാറിൽ കടയുടെ പൂട്ട് കുത്തിത്തുറന്ന് ഏഴ് കിലോ വെളുത്തുള്ളി മോഷ്ടിച്ചെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
കതിഹാറിലെ സിമ്ര ബഗാനിൽ സ്ഥിതി ചെയ്യുന്ന ഒരു പലചരക്ക് കടയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 7 കിലോ വെളുത്തുള്ളി ആണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കടയുടമ സഞ്ജയ് കുമാർ കട തുറക്കാൻ ചെന്നപ്പോഴാണ് തൻ്റെ കടയിൽ മോഷണം നടന്ന വിവരം അറിയുന്നത്.
ഏഴ് കിലോ വെളുത്തുള്ളിയാണ് മോഷ്ടാക്കൾ ആദ്യം മോഷ്ടിച്ചത്. അതിനുശേഷം ഗുട്ക, ഡയറി മിൽക്ക്, 5 സ്റ്റാർ ചോക്ലേറ്റ്, ഒരു പെട്ടി കടുകെണ്ണ, 12 കഷണം ധാര കടുകെണ്ണ, പലചരക്ക് ഓയിൽ തുടങ്ങി സമാന വസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയി. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഏകദേശം 25,000 രൂപയുടെ സാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചതായി കടയുടമ പറയുന്നു. സംഭവത്തിൽ കടയുടമ പരാതി നൽകിയതോടെ വെളുത്തുള്ളി മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.