രാത്രി ഉറങ്ങാൻ നേരം ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തില്ല, രാവിലെ സ്വിച്ച് ഇട്ടതോടെ വൻ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം | Cylinder blast

രാത്രി ഉറങ്ങാൻ നേരം ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തില്ല, രാവിലെ സ്വിച്ച് ഇട്ടതോടെ വൻ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക് ;  ഒരാളുടെ നില ഗുരുതരം | Cylinder blast
Published on

ബെംഗളൂരു: ബെംഗളൂരുവിലെ ആനേക്കൽ താലൂക്കിലെ കച്ചനായകനഹള്ളിയിൽ തിങ്കളാഴ്ച എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു (Cylinder blast). ദയാൽ ശാന്തി, ഗുലാബ് കർമാക്കർ, ബിദാൻ ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ബിദാൻ ദാസിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അസമിൽ നിന്നുള്ള തൊഴിലാളികളായ ഇവർ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ ലേഔട്ടിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു ഇവർ. രാവിലെ ലൈറ്റ് ഇട്ടപ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇവർ സിലിണ്ടറിൻ്റെ റഗുലേറ്റർ സ്വിച്ച് ഓഫ് ചെയ്തിരുന്നില്ലെന്നാണ് നിഗമനം. അഗ്നിശമന സേനയും, സൂര്യ നഗർ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com