
ഡെസ്ക്: മകന് വിവാഹം കഴിക്കാൻ നിശ്ചയിച്ച് ഉറപ്പിച്ച പെൺകുട്ടിയെ പിതാവ് വിവാഹം കഴിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് കേട്ടുകേൾവിയില്ലാത്ത വാർത്ത പുറത്ത് വരുന്നത്. അതേസമയം , പിതാവിൻ്റെ പ്രവൃത്തിയിൽ കുപിതനായ മകൻ കുടുംബത്തെ ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മകൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു. കല്യാണം നടത്താനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ഇതിനിടെയാണ് യുവാവിന്റെ പിതാവും നവവധുവായ യുവതിയും തമ്മിൽ പ്രണയത്തിലാകുന്നതും, തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും.
അതേസമയം , ഈ വിവരമറിഞ്ഞു ഞെട്ടിയ യുവാവ് , കുടുംബത്തെ ഉപേക്ഷിച്ച് നാട് വിടാൻ തീരുമാനിക്കുകയായിരുന്നു. മറ്റൊരു യുവതിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കാമെന്നു വീട്ടുകാർ പറഞ്ഞെങ്കിലും യുവാവ് ചെവിക്കൊണ്ടില്ലെന്നാണ് റിപ്പോർട്ട്.