
ചിക്കബല്ലാപ്പൂർ: ദൊഡ്ഡബല്ലാപ്പൂരിലെ കണ്ണമംഗല ഗേറ്റിന് സമീപം ചൊവ്വാഴ്ച ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. വാഹനം ഓടിച്ചിരുന്നയാൾ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു (Electric scooter catches fire).
ദൊഡ്ഡബല്ലാപ്പൂരിലെ ഹദ്രിപുരയിൽ താമസിക്കുന്ന സന്തോഷിൻ്റെ ഇ-സ്കൂട്ടറാണ് അഗ്നിക്കിരയായത്. ബാംഗ്ലൂർ റൂറൽ ജില്ലയിലെ ദൊഡ്ഡബെലവംഗല പോലീസ് പരിധിയിലാണ് സംഭവം നടന്നത്. ബാറ്ററിയിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.