
ലഖ്‌നൗ: ഹോട്ടലിൽ, പാചകം ചെയ്യുന്നതിനിടെ ചപ്പാത്തിയിൽ തുപ്പി പാചകക്കാരൻ. ലോധി ചൗക്കിലെ ഭക്ഷണശാലയിലാണ് സംഭവം. യുവാവ് ഭക്ഷണം പാകംചെയ്യുന്നതിനിടെ അതിലേക്ക് തുപ്പുന്ന വീഡിയോ (Man Spitting on Rotis) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജ്‌നോര്‍ ജില്ലയിലെ ധാംപുര്‍ നയ്ബസ്തി സ്വദേശിയായ ഇര്‍ഫാന്‍(20) എന്നയാളാണ് ഭക്ഷണത്തിൽ തുപ്പിയതെന്ന് വീഡിയോയിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ചയാണ് യുവാവിനെ പോലീസ് പിടികൂടുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ സംഭവം നടന്ന ഭക്ഷണശാലയില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിള്‍ പരിശോധന നടത്തിയതായി എസിപി സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.