
മധുബനി: കഴിഞ്ഞ രണ്ട് ദിവസമായി കാണാതായ യുവതിയുടെ മൃതദേഹം മധുബനിയിലെ വയലിൽ നിന്നും കണ്ടെത്തി (Missing woman body found). കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതായാണ് റിപ്പോർട്ട്. ബസോപട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോഡ്ബാങ്കി ഗ്രാമത്തിലാണ് സംഭവം.
നവ് തോൽ ഗോഡ്ബാങ്കി ഗ്രാമത്തിലെ മുകേഷ് സാഹ്നിയുടെ ഭാര്യ ബീനാ ദേവി (43) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത് തുടർന്ന് ബസോപ്പട്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രി മധുബനിയിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് യുവതിയെ കാണാതായെന്ന വിവരം ലഭിച്ചത് മുതൽ ഐടി സെല്ലിൻ്റെ സഹായത്തോടെ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നെന്നും പോലീസ് അറിയിച്ചു. ഇതിനിടെയാണ് കാണാതായ യുവതിയുടെ മൃതദേഹത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിൽ ഊർജ്ജിതമായി അന്വേഷണം നടക്കുകയാണെന്നും പരാതിയെക്കുറിച്ച് സൂചന ലഭിച്ചതായും, ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.