
തഞ്ചാവൂർ തീരപ്രദേശം വഴി ശ്രീലങ്കയിലേക്ക് ബോട്ടിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു (Ganja Gang Arrested). ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് സംഘത്തെ പിടികൂടാൻ പോലീസും ഊർജിത നിരീക്ഷണത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ്കടലിലൂടെ ശ്രീലങ്കയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട്, തഞ്ചാവൂരിൽ ഒരു സംഘം കാറിൽ കഞ്ചാവ് കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിക്കുന്നത്
തുടർന്ന് തണ്ണമനാട് ഡിവിഷൻ റോഡിൽ ഓരത്തനാട് പൊലീസ് ഇന്നലെ വാഹനപരിശോധന നടത്തി. ആ സമയം അവർ ആ വഴി വന്ന കാർ തടഞ്ഞു. എന്നിട്ടും കാർ നിർത്താതെ പാഞ്ഞുപോക്കുകയായിരുന്നു. തുടർന്ന് പാപ്പനാട് ഇൻസ്പെക്ടർ പാർഥിബൻ്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്, മധുക്കൂർ ഡിവിഷൻ റോഡിലെ ചെക്ക്പോസ്റ്റിൽ കാർ പിടികൂടാൻ കാത്തുനിന്നു.
കാറിൻ്റെ നിറവും നമ്പറും നേരത്തെ നൽകിയിരുന്നതിനാൽ അമിതവേഗതയിൽ വന്ന കാർ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനെ കണ്ട് രണ്ട് പേർ കാറിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന 128 കിലോ കഞ്ചാവ് കാറിൽ നിന്നും കണ്ടെത്തി. കഞ്ചാവ് പിടിച്ചെടുത്തതിന് ശേഷം, കടത്ത് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി അഭിലാഷ് (34), സതീഷ് കുമാർ (23), ട്രിച്ചി സ്വദേശി ലെച്ചുമനൻ (25), തഞ്ചാവൂർ സ്വദേശി നിതീഷ് (22) എന്നിവരെ പാപ്പനാട് പോലീസ് അറസ്റ്റ് ചെയ്തു. .
തഞ്ചാവൂർ തീരപ്രദേശത്ത് ഒളിപ്പിച്ച ശേഷം കടൽമാർഗം ശ്രീലങ്കയിലേക്ക് കഞ്ചാവ് കടത്താൻ കൊണ്ടുവന്നതായി കള്ളക്കടത്ത് സംഘം പോലീസിനോട് പറഞ്ഞു. ഒളിവിൽ പോയ രണ്ടുപേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. നവംബർ 22-ന് ബേരവൂരണിക്ക് സമീപം മൂടച്ചിക്കാട് എന്ന സ്ഥലത്ത് തോട്ടത്തിൽ ഒളിപ്പിച്ച 330 കിലോ കഞ്ചാവും നവംബർ 18-ന് 103 കിലോ കഞ്ചാവും പോലീസ് പിടികൂടി കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.