
മൈസൂരു: ഹൈടെക് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് മൈസൂരുവിലെ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ഏഴുപേർ അറസ്റ്റിൽ (Sex Racket Arrested ). കർണാടക ആർടിസി ജീവനക്കാരനായ രത്തൻ എന്നയാളാണ് സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്നും, ഇയാൾ തായ് യുവതിയെ നഗരത്തിലെത്തിലെ ഹോട്ടലിൽ എത്തിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നതെന്നുമാണ് റിപ്പോർട്ട്. ഇയാളെ കൂടാതെ മറ്റൊരു പ്രതിയായ രേവണ്ണയ്ക്കും റാക്കറ്റിൽ പങ്കുണ്ട്.
തായ്‌ലൻഡ് സ്വദേശിയടക്കം രണ്ട് സ്ത്രീകളെ മൈസൂരു പോലീസ് രക്ഷപ്പെടുത്തുകയും പ്രതികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 8,000 മുതൽ 10,000 രൂപ വരെയാണ് പ്രതികൾ ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സരസ്വതിപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.