
രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ടെക്കി ദമ്പതികൾ ജീവനൊടുക്കി; സംഭവം ബംഗളുരുവിൽ അനൂപ് (38), ഭാര്യ രാഖി (35) മക്കളായ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത് (Techie couple commits suicide). ഉത്തർപ്രദേശ് സ്വദേശിയായ അനൂപ് ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാർ വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം പുറത്തറിയുന്നത്.
രാത്രി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൻ്റെ കാരണം അറിവായിട്ടില്ല. സദാശിവ നഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.അനുപ്രിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ ദമ്പതികൾ വളരെ അസ്വസ്ഥരായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
മൂന്ന് പേരാണ് അനൂപിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്.രണ്ടുപേരെ പാചകം ചെയ്യാനും ഒരാൾ കുട്ടിയെ പരിപാലിക്കാനും നിയോഗിച്ചു. മൂവർക്കും പ്രതിമാസം 15,000. ശമ്പളം കൊടുക്കുകയായിരുന്നു. ടെക്കി കുടുംബം സാമ്പത്തികമായി നല്ല നിലയിലായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ന് രാവിലെ 11 മണിക്ക് ഞങ്ങൾ പോണ്ടിച്ചേരിയിലേക്ക് പോകണമെന്നും , അതിനാൽ നേരത്തെ എത്തണമെന്നും അനൂപ് ജോലിക്കാരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് രാവിലെ ഇവർ എത്തിയപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യത്തെ കുട്ടിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ ദമ്പതികൾ വളരെ വിഷാദത്തിലായിരുന്നു എന്ന് തൊഴിലാളികളും പറയുന്നു.