
ബോധത്: തൻ്റെ മരണത്തിന് കാരണക്കാരിയായ ഭാര്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കുടുംബാംഗങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്ത് വിട്ട ശേഷം യുവാവ് ജീവനൊടുക്കി (Man committed suicide ).ഗുജറാത്തിലെ ബോധത് ജില്ലയിലെ ജമ്രാല ഗ്രാമത്തിൽ നിന്നുള്ള 39 കാരനാണ് ആത്മഹത്യ ചെയ്തത്.ഇയാൾ തൻ്റെ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. അതിൽ തൻ്റെ മരണത്തിന് കാരണക്കാരനായ ഭാര്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം തൻ്റെ കുടുംബത്തോട് അഭ്യർത്ഥിച്ചിരുന്നു.
സംഭവത്തിനു പിന്നാലെ മരിച്ചയാളുടെ പിതാവ് പോലീസിൽ പരാതി നൽകി. "മരുമകൾ പലപ്പോഴും മകനുമായി വഴക്കിട്ട് അമ്മയുടെ വീട്ടിൽ പോകാറുണ്ട്. ഇതോടെ മകൻ ഏറെ അസ്വസ്ഥനായി. എൻ്റെ മകൻ ഈയിടെ അവൻ്റെ അമ്മായിയമ്മയുടെ വീട് സന്ദർശിക്കുകയും ഭാര്യയെ തന്നോടൊപ്പം വരാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ മരുമകൾ വരാൻ തയ്യാറായില്ല- അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു.
എൻ്റെ മകൻ്റെ മരണത്തിന് കാരണമായ മരുമകളുടെ പേരിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം," അദ്ദേഹം പരാതിയിൽ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.