ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മെ​ന്ന് സം​ശ​യം; തിരുവനന്തപുരത്ത് ഗു​ണ്ട​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു

ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മെ​ന്ന് സം​ശ​യം; തിരുവനന്തപുരത്ത് ഗു​ണ്ട​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു
Updated on

തിരുവനന്തപുരം : തന്റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ഗു​ണ്ട​യെ യു​വാ​വ് വീട്ടിൽ നിന്നും വിളിച്ചിറക്കി കു​ത്തി​ക്കൊ​ന്നു. തിരുവനന്തപുരം , നെടുമങ്ങാടാണ് സംഭവം. സാ​ജ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നെ​ടു​മ്പാ​റ സ്വ​ദേ​ശി ജി​തി​നാ​ണ് സാ​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.കൊ​ല​യ്ക്കു പി​ന്നാ​ലെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ജി​തി​ൻ കീഴടങ്ങുകയായിരുന്നു.

ത​ന്‍റെ ഭാ​ര്യ​യു​മാ​യി സാ​ജ​ന് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കുത്തേറ്റതിനെ തുടർന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ല​യോ​ടെ സാ​ജ​ൻ മ​രി​ച്ചു. വെ​ള്ളി​യാ​ഴ് രാ​വി​ലെ സാ​ജ​ൻ മ​രി​ച്ച​തോ​ടെ ജി​തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. സംഭവത്തിൽ ജിതിന്റെ ഒരു സുഹൃത്തും പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com