
ബെംഗളൂരു: മാലിന്യം കയറ്റിവന്ന വാഹനമിടിച്ച് സഹോദിരിമാരായ യുവതികൾക്ക് ദാരുണാന്ത്യം. ഗോവിന്ദപുര സ്വദേശികളായ നാസിയ സുൽത്താൻ, നാസിയ ഇർഫാൻ എന്നിവരാണ് മരിച്ചത്. സ്ത്രീകൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ബിബിഎംപിയുടെ മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഗാഡി ലിംഗയെ (32) ഹെബ്ബാൾ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാർ ആർകെ ഹെഗഡെ നഗറിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവറെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹെബ്ബാൾ ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.