
ഗുരുഗ്രാം: വിദേശത്ത് അനധികൃതമായി സിം കാർഡുകൾ വിറ്റയാളെ ഹരിയാന സൈബർ ക്രൈം പോലീസ് ട്രിച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തു (Illegal sim card sales). മലേഷ്യയിലെ ക്വാലാലംപൂർ സ്വദേശി, മുഹമ്മദ് ജാമിൽ ബിൻ മുഹമ്മദ് ഇഖ്ബാൽ ആണ് പിടിയിലായത്. ഇയാൾ ഇന്ത്യയിൽ നിന്ന് സിം കാർഡുകൾ വാങ്ങി മലേഷ്യയിൽ അനധികൃതമായി വിൽപന നടത്തിവരികയായിരുന്നു എന്നാണ് കണ്ടെത്തൽ. ഹരിയാന സൈബർ ക്രൈം പോലീസ് ആണ് ഇഖ്ബാലിനെ ട്രിച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇന്ത്യൻ, വിദേശ കറൻസി നോട്ടുകൾ എന്നിവ പിടിച്ചെടുത്തു.