
ഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കർ (Shraddha Walkar) വധക്കേസിലെ പ്രതി അഫ്താബ് പൂനാവാലയെക്കുറിച്ചുള്ള (aftab poonawala) ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോറൻസ് ബിഷ്‌ണോയി (Lawrence Bishnoi) സംഘത്തിൻ്റെ ടാർഗറ്റ് ലിസ്റ്റിൽ അഫ്താബ് പൂനാവാലയും ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. 2022 മെയ് മാസത്തിലാണ്, തന്റെ ലിവിങ് പങ്കാളിയായ ശ്രദ്ധ വാക്കറിനെ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ കേസ് രാജ്യത്തുടനീളം കടുത്ത പ്രതിഷേധത്തിനും ചർച്ചയ്ക്കും വിഷയമായിരുന്നു. കേസിൽ പിടിയിലായ അഫ്താബ് പൂനാവാല തിഹാർ ജയിൽ കഴിയുകയാണ്.
അതേസമയം , ശ്രദ്ധ വാക്കറിൻ്റെ കൊലക്കേസ് പ്രതി അഫ്താബ് പൂനാവാലയുടെ സുരക്ഷയെക്കുറിച്ച് ജയിൽ ഭരണകൂടം ജാഗ്രത പുലർത്തുന്നതായി തിഹാർ ജയിൽ വൃത്തങ്ങൾ പറഞ്ഞു. അഫ്താബ് പൂനാവാലയെ തിഹാർ ജയിൽ നമ്പർ 4 ലാണ് പാർപ്പിച്ചിരിക്കുന്നത്.ബാബ സിദ്ദിഖി വധക്കേസിലെ പ്രതി ശിവകുമാർ ഗൗതം അഫ്താബിനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു. അഫ്താബ് പൂനാവാലയെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ വെടിവെപ്പുകാർ ലക്ഷ്യം വെച്ചതായി വൃത്തങ്ങൾ അറിയിച്ചു. തിഹാർ ജയിലിൽ വെച്ചാണ് അഫ്താബിൻ്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നത്.