രഞ്‌ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍ | Sexual assault case against Ranjith

രഞ്‌ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍ | Sexual assault case against Ranjith
Published on

കോഴിക്കോട്: സംവിധായകൻ തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തൽ നടത്തിയ കോഴിക്കോട് സ്വദേശിക്ക് മേൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് റിപ്പോർട്ട്. തനിക്കുമേൽ കടുത്ത സമ്മർദ്ദം ഉണ്ടെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത് . പേര് വെളിപ്പെടുത്താതെയാണ് പലരും വിളിക്കുന്നതെന്നും തന്നെ സമ്മർദ്ദത്തിലാക്കുകയാണെന്നും സജീർ പറയുന്നു . കോഴിക്കോട്ടെ സിനിമാ ലൊക്കേഷനിൽ വെച്ചാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു എന്നുമാണ് യുവാവ് പറയുന്നത്.ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ തന്നോട് ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകു വശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു. മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കി, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.

Related Stories

No stories found.
Times Kerala
timeskerala.com