
കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ തടസഹർജി ഫയൽ ചെയ്തു.(Sexual abuse case against actor Siddique)
സർക്കാർ ഓൺലൈനായാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സിദ്ദിഖിൻ്റെ ഹർജിയിൽ സർക്കാരിനെ കേൾക്കാതെ തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. സർക്കാരിൻ്റെ നീക്കം സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ്.
മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനായി തടസഹർജി സമർപ്പിച്ചത് സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ്.
അതേസമയം, ഒളിവിൽ പോയ സിദ്ദിഖിനായുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.