
ചണ്ഡീഗഡ്: പഞ്ചാബിൽ 18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ പരമ്പര കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു (Punjab gay killer). ഹോഷിയാർപൂരിലെ ചൗര ഗ്രാമവാസിയായ രാം സ്വരൂപ് (31) ആണ് അറസ്റ്റിലായത്. പ്രതി ആദ്യം ഇരകൾക്ക് ലിഫ്റ്റ് നൽകും, ഒടുവിൽ ഇവരിൽ നിന്നും പണം അപഹരിക്കുന്നു. പണം നൽകുവാൻ വിസമ്മതിക്കുന്നവരെ കൊല്ലപെടുത്തുന്നു. മരണപ്പെട്ടവരെല്ലാം പുരുഷന്മാരാണെന്നും, പ്രതി ഇരകളുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഞെട്ടിക്കുന്ന വാർത്തയാണ് അന്വേഷണത്തിനൊടുവിൽ പോലീസ് പുറത്ത് വിട്ടത്.
ജില്ലയിലെ കൊലപാതക കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി രൂപ്നഗർ സീനിയർ പോലീസ് സൂപ്രണ്ട് ഗുൽനീത് സിംഗ് ഖുറാന അറിയിച്ചിരുന്നു.പ്രത്യേക അന്വേഷണ സംഘത്തിന്റെ ജില്ലയിലെ കൊലപാതകങ്ങളെ കുറിച്ചുള്ള തുടർ അന്വേഷണത്തിലാണ്, ആഗസ്റ്റ് 18 ന് കൊല്ലപ്പെട്ട 37 കാരനായ ടോൾ പ്ലാസ തൊഴിലാളിയുടെ കൊലപാതകത്തിൽ ചെന്നെത്തിയത്. തുടർ അന്വേഷണത്തിലാണ് രാം സ്വരൂപ് പിടിയിലാകുന്നത്. രാം സ്വരൂപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യ്തപ്പോഴാണ് , മറ്റു കേസുകളുടെ ചുരുൾ അഴിയുന്നത്.
പിന്നീട് ചോദ്യം ചെയ്യലിൽ ഇയാൾ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഫത്തേഗഡ് സാഹിബ്, ഹോഷിയാർപൂർ ജില്ലകളിലായി 10 കൊലപാതകങ്ങൾ കൂടി നടന്നതായി സ്വരൂപ് സമ്മതിച്ചു. ഇരകൾക്ക് കാറിൽ ലിഫ്റ്റ് നൽകുകയും, ഇവരിൽ നിന്നും പണം അപഹരിക്കുകയും. വിസമ്മതിക്കുന്നരെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ ഇഷ്ടിക പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തുകയോ ചെയ്യുന്നു. ചിലപ്പോൾ രാം സ്വരൂപ് എന്ന സോധി (സീരിയൽ കില്ലർ) മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു