
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.(Rape case)
21കാരനായ കരിമ്പുഴ ആറ്റാശ്ശേരി കൊലോത്തൊടി ജുനൈദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. 7 മാസം ഗർഭിണിയാണ് പെൺകുട്ടി.
ശ്രീകൃഷ്ണപുരം പോലീസ് പ്രതിയെ പിടികൂടിയത് ഇയാൾ ജോലി ചെയ്യുന്ന തൃശൂരിലെ ഹോട്ടലിൽ നിന്നാണ്.