നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവും പിടികൂടി | Foreign liquor seizure

നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവും പിടികൂടി | Foreign liquor seizure
Published on

കോഴിക്കോട് : നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവും പിടികൂടി കുന്ദമംഗലത്ത് ആറായിരത്തോളം പാക്കറ്റ് ഹാൻസുകളുമായി കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു വിനെ (37 ) കുന്ദമംഗലം പോലീസും ടൗൺ അസ്സി: കമ്മീഷണർ അഷ്റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് വരട്ട്യാക്കിലെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്.(Foreign liquor seizure)

രണ്ടുവർഷമായി ഇയാൾ പാത്രകച്ചവടക്കാരൻ എന്ന വ്യാജേന പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിവരികയായിരുന്നു. വിറ്റ് കിട്ടുന്നപണം ആഡംബര ജീവിതത്തിന് വേണ്ടിയാണ് ചിലവഴിച്ചിരുന്നത് .കുന്ദമംഗലം ഇൻസ്പെക്ടർ കിരൺ, എസ് ഐ ജിബിഷ കെപി ,സിപിഒ പ്രണവ് കെ , സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ ഷാലു' എം, സുജിത്ത്.സി.കെ.ജിനേഷ് ചൂലൂർ അടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രതിയേ പിടികൂടിയത്

Related Stories

No stories found.
Times Kerala
timeskerala.com