മാവൂർ കോഴിക്കോട് റൂട്ടിലും എടവണ്ണപ്പാറ കോഴിക്കോട് റൂട്ടിലും സ്വകാര്യ ബസ്സുകൾ ഇന്ന് പണി മുടക്കും | Private bus strike

ഇന്ന് 10 മണിക്ക് ശേഷം മാവൂർ പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കും.
മാവൂർ കോഴിക്കോട് റൂട്ടിലും എടവണ്ണപ്പാറ കോഴിക്കോട് റൂട്ടിലും സ്വകാര്യ ബസ്സുകൾ ഇന്ന് പണി മുടക്കും | Private bus strike
Published on

അൻവർ ഷരീഫ് 
കോഴിക്കോട് : മാവൂർ കോഴിക്കോട് റൂട്ടിലും എടവണ്ണപ്പാറ കോഴിക്കോട് റൂട്ടിലും ഓടുന്ന സ്വകാര്യ ബസ്സുകൾ ഇന്ന് പണി മുടക്കും (Private bus strike today). കഴിഞ്ഞ ദിവസം ബസ്സ് ജീവനക്കാരും ഒരു പറ്റം യുവാക്കളും തമ്മിൽ മാവൂർ പാറമ്മലിൽ വെച്ച് നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിൽ ബസ്സ് ജീവനക്കാർക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വഴി മാവൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസ്സുകളും പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ വിദ്യാർത്ഥികളും യാത്രക്കാരും വലഞ്ഞു. അതേസമയം , ഇന്ന് 10 മണിക്ക് ശേഷം മാവൂർ പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com