

കണ്ണൂർ: കണ്ണൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയില്‍. പ്രതി രാജേഷിനെ കണ്ണൂർ പുതിയ തെരുവിൽ നിന്നും അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടികൊലപ്പെടുത്തിയത്.(Kannur Women Police Officer Murder case)
അതേസമയം , യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനെയും പ്രതി രാജേഷ് വെട്ടിപ്പരിക്കേൽപിച്ചു. ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ദിവ്യശ്രീയും ഭർത്താവും അകന്നാണ് കഴിയിഞ്ഞിരുന്നത്. ഇന്ന് വൈകുന്നേരം 6 മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടിൽ എത്തി ആക്രമണം നടത്തിയത്.