
ന്യൂഡൽഹി : രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അനധികൃത തോക്കുകൾ, മോഷണം, അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ 'ഓപ്പറേഷൻ കവാച്ച്' എന്ന പേരിൽ ഡൽഹി പൊലീസ് 24 മണിക്കൂർ റെയ്ഡ് നടത്തി (Operation Kavach). നവംബർ 12 മുതൽ 13 വരെ ഡൽഹിയിലെ 874 സ്ഥലങ്ങളിലാണ് ഡൽഹി പൊലീസ് ഈ ഓപ്പറേഷൻ നടത്തിയത്. ഇതിൽ 1,224 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരിൽ 700-ലധികം പേർ അറസ്റ്റിലായി.
ക്രിമിനലുകൾക്കും മയക്കുമരുന്ന് കടത്തുകാര്ക്കുമെതിരെ ഡൽഹി പോലീസ് കാലാകാലങ്ങളിൽ ഈ നടപടി സ്വീകരിക്കുന്നുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവയ്‌ക്കൊപ്പം ലോക്കൽ പോലീസും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.