
ബെംഗളൂരു: കഴിഞ്ഞ നാല് വർഷത്തിനിടെ കർണാടകയിൽ, ഓൺലൈൻ ഗെയിമിംഗിലും ചൂതാട്ടത്തിലും വൻ നഷ്ടം നേരിട്ട ആറ് പേർ ജീവനൊടുക്കിയതായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം നിയമസഭയെ അറിയിച്ചു (Online betting and gambling). ഇതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബെംഗളൂരുവിലാണ് . അഞ്ചു പേരാണ് ഇവിടെ ജീവനൊടുക്കിയത്.
ഐപിഎൽ സീസണിൽ മാത്രമല്ല, മറ്റു സമയങ്ങളിലും നിരവധി ആളുകൾ ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ്, റമ്മി പോലുള്ള ഓൺലൈൻ ചൂതാട്ടം, മറ്റ് ഗെയിമുകൾ എന്നിവയിൽ ഏർപ്പെടുന്നു. വലിയ ധനനഷ്ടത്തിലേക്ക് കാര്യങ്ങൾ എത്തുന്നതോടെ ചിലർ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, 2023-ൽ ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട് 493 കേസുകളും 2024-ൽ 348 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ 278 കേസുകളും ബെംഗളൂരുവിലും 213 കേസുകൾ ഹുബ്ബള്ളി-ധാർവാഡിലും രജിസ്റ്റർ ചെയ്തു.