
ഡെസ്‌ക്: രാത്രി ഷിഫ്റ്റിനിടെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ നഴ്‌സിനെ ബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ആശുപത്രിയിലെ ടെക്‌നീഷ്യൻ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും , പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരയായ യുവതി നൽകിയ പരാതിയിൽ പറയുന്നു കഴിഞ്ഞ മൂന്ന് മാസമായി ഈ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു പരാതിക്കാരിയായ യുവതി.
ലഖ്‌നൗവിലെ താക്കൂർഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുറ്റാരോപിതനായ ടെക്നീഷ്യൻ കകോരി ഹലുവാപൂർ സ്വദേശിയാണ്. നവംബർ 18 ന് രാത്രി ടെക്നീഷ്യൻ തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായി ഇര പറഞ്ഞു. പ്രതിഷേധിച്ചപ്പോൾ പ്രതി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലഖ്‌നൗവിലെ താക്കൂർഗഞ്ചിൽ ഒരു സ്വകാര്യ ആശുപത്രിയിലെ രാത്രി ഷിഫ്റ്റിനിടെ നഴ്‌സിനോടൊപ്പം വൃത്തികെട്ട ജോലി ചെയ്ത ടെക്‌നീഷ്യൻ മാനവികതയെ ലജ്ജിപ്പിക്കുന്ന സംഭവം. അവൾ പ്രതിഷേധിച്ചാൽ, ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങി.
സംഭവത്തെ കുറിച്ച് ആശുപത്രി ഉടമ കമലേഷ് അഗർവാളിനോടും സഹോദരൻ രാജേഷ് അഗർവാളിനോടും പരാതിപ്പെട്ടിട്ടും അവർ അത് ചെവിക്കൊണ്ടില്ലെന്നും ഇര പറഞ്ഞു. പിന്നാലെയാണ് താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകുകയായിരുന്നു.
ഇരയുടെ പരാതിയിൽ പോലീസ് ബലാത്സംഗം, മർദനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ടെക്‌നീഷ്യനായ യുവാവിനെതിരെ കേസെടുത്തു. പിന്നാലെ പ്രതിയായ ടെക്‌നീഷ്യൻ നിഖിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആശുപത്രി ഉടമകളായ കമലേഷ് അഗർവാൾ, രാജേഷ് അഗർവാൾ എന്നിവരുടെ പങ്കാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.