
മുംബൈ: ആഡംബര ഹോട്ടലിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ അഞ്ച് കോടിയുടെ രൂപയുമായി എത്തിയ ബിജെപി നേതാവ് കുടുങ്ങി (Maharashtra election). നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ആണ് സംഭവം.ബഹുജൻ വികാസ് അഘാടി സഖ്യത്തിലെ പ്രവർത്തകരാണ് അഞ്ചു കോടി രൂപയുമായി സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് വിനോദ് തവാഡെ, ബി.ജെ.പി എം.എൽ.എ രാജൻ നായിക് എന്നിവരെ പിടികൂടിയത്.
വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച പണമാണെന്നാരോപിച്ചായിരുന്നു ബഹുജൻ വികാസ് അഘാടി സഖ്യത്തിലെ പ്രവർത്തകരുടെ നടപടി. വിവരമറിഞ്ഞെത്തിയ പോലീസ് ബഹുജൻ വികാസ് അഗദി പാർട്ടി പ്രവർത്തകരെ സ്ഥലത്ത് നിന്ന് പുറത്താക്കി.5 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.