
മധുരൈ: മധുരയിലെ ഷോളവന്തനിലെ ചിന്നക്കടൈ സ്ട്രീറ്റിലുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് ഗ്രിൽഡ് ചിക്കൻ കഴിച്ചതിനെ തുടർന്ന് ഒമ്പത് പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട് ( food poisoning). ഫെബ്രുവരി 4 ന് രാത്രിയിലാണ് സംഭവം.
പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെയും പോലീസിലെയും ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിക്കുകയും ശുചിത്വ ലംഘനങ്ങൾക്ക് റസ്റ്റോറന്റിന് ആദ്യം പിഴ ചുമത്തുകയും ചെയ്തു.
ഭക്ഷ്യവിഷബാധയേറ്റ ഒമ്പത് പേരിൽ നാലുപേരെ ഷോലവന്ദൻ സർക്കാർ ആശുപത്രിയിലും, നേരിയ വയറിളക്കം അനുഭവപ്പെട്ട ബാക്കി അഞ്ച് പേരെ മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിലും (ജിആർഎച്ച്) പ്രവേശിപ്പിച്ചതായി ആരോഗ്യ സേവന ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഷോലവന്ദൻ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു, മറ്റുള്ളവർക്ക് വൈദ്യസഹായം തുടരുന്നതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.