
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്‍ന്റെ യും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ (I.C. Balakrishnan) അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അതേസമയം , കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം എംഎൽഎയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസം ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എംഎൽഎയെ ചോദ്യം ചെയ്തിരുന്നു. പൂത്തുർ വയൽ കാന്പിലായിരുന്നു ചോദ്യം ചെയ്യൽ. എംഎൽഎയുടെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.