
ബെംഗളൂരു: മഹാദേവപുരയിലെ, ബി നാരായണപുരയിൽ ഇരുചക്രവാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 50ലധികം മോട്ടോർസൈക്കിളുകൾ കത്തിനശിച്ചു (Motorcycles gutted). ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഷോറൂം വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം സുരക്ഷാ ജീവനക്കാരൻ രാത്രി എട്ട് മണിയോടെ അത്താഴം കഴിക്കാൻ പോയ സമയത്താണ് തീപിടിത്തമുണ്ടായത്.
ഷോറൂമിന് പിന്നിലെ സർവീസ് സെൻ്ററും തീപിടിത്തത്തിൽ നശിച്ചു. ഷോറൂമിലെ 40-ഓളം ഇരുചക്രവാഹനങ്ങളും സർവീസ് സെൻ്ററിലെ 20-ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. തൊട്ടടുത്തുള്ള ഇരുചക്രവാഹന ഷോറൂമിലേക്കും തീ പടർന്നെങ്കിലും വാഹനങ്ങൾ പെട്ടെന്ന് തന്നെ മാറ്റിയാത്തതിനാൽ വൻ അപകടം ഒഴിവായി.