
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം. മാസപ്പടി കേസിൽ CMRL നെതിരെ ഗുരുതരാരോപണങ്ങൾ ആണ് കേന്ദ്രം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.CMRL 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ എഴുതി സമർപ്പിച്ച വിശദമായ വാദത്തിലാണ് CMRL നെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്.രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ 185 കോടി ചെലവഴിച്ചു. ഇത് സി.എം.ആര്‍.എല്‍. ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തി എന്നും കേന്ദ്രം ആരോപിച്ചു.
അതേസമയം , CMRL നെതിരെ ആദായ നികുതി വകുപ്പും വാദം സമർപ്പിച്ചു. നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും CMRL ന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു.