
കതിഹാർ: കതിഹാറിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ചു (Mobile phone stolen). ഈ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കതിഹാറിലെ ഗാമി തോലയിൽ സ്ഥിതി ചെയ്യുന്ന സമൃദ്ധി വിവാഹ ഭവന് സമീപമാണ് സംഭവം.
ആരോപണവിധേയനായ യുവാവ് മുഹമ്മദ് അബ്ബാസ് ഒരു വിവാഹ ചടങ്ങിൽ കയറി മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്ന എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കല്യാണത്തിനെത്തിയവർ ഇയാളെ പിടികൂടുകയും. തുടർന്ന് ആളുകൾ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.
വൈറലായ വീഡിയോയിൽ ആളുകൾ യുവാവിനെ ചവിട്ടുന്നതും മർദിക്കുന്നതും കാണാം. ഇതിന് മുമ്പും പ്രതിയായ യുവാവ് ലാൽകോത്തി പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയായ യുവാവിനെ ആളുകളുടെ പിടിയിൽ നിന്ന് രക്ഷിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.