ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഹിന്ദു വിഭാഗത്തിന്റെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആൾക്കൂട്ട ആക്രമണം. ഒരു മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ശനിയാഴ്ച പുലർച്ചെയോടെ വലിയ സംഘർഷത്തിൽ കലാശിച്ചത്.(Mob attack on Hindu community in Bangladesh, Houses vandalized )
പ്രദേശത്ത് നടന്ന ഒരു തർക്കത്തിനിടെ മുസ്ലീം യുവാവ് കൊല്ലപ്പെട്ടതാണ് അക്രമത്തിന് കാരണമായത്. ഈ കൊലപാതകത്തിന് പിന്നിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണെന്ന ആരോപണം ഉയർന്നതോടെ ഒരു സംഘം ആളുകൾ സംഘടിക്കുകയും ഹിന്ദു കുടുംബങ്ങളുടെ വീടുകൾക്കും കടകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
അക്രമിസംഘം നിരവധി വീടുകൾക്ക് തീയിടുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം പടർന്നതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

