20 ലക്ഷത്തിലേറെ വില വരുന്ന എംഡി എം എ പിടികൂടി; യുവതി അടക്കം നാല് പേർ അറസ്റ്റിൽ | MDMA seized

20 ലക്ഷത്തിലേറെ വില വരുന്ന എംഡി എം എ പിടികൂടി; യുവതി അടക്കം നാല് പേർ അറസ്റ്റിൽ | MDMA seized
Published on

അൻവർ ഷരീഫ്
കോഴിക്കോട് : ക്രിസ്തുമസും ന്യൂ ഇയറും അടുത്തതോടെ വ്യാപകമായി ലഹരി വില്പന നടക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയപരിശോധനകളിൽ20 ലക്ഷത്തിലേറെ വില വരുന്ന എംഡി എം എ പിടികൂടി (MDMA seized). കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സമീപത്ത് വച്ചും മെഡിക്കൽ കോളേജിനുസമീപത്തെ ലോഡ്ജിന്റെ പരിസരത്ത് വെച്ചുമാണ് എംഡി എം എ പിടികൂടിയത്. രണ്ട് ഇടങ്ങളിൽ നിന്നുമായി580 ഗ്രാം എംഡിഎംഐ ആണ് പിടികൂടിയത്. എംഡിഎം എ എത്തിച്ച ഒരു യുവതിയടക്കം നാലുപേരെയും കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെയാണ് കോഴിക്കോട് മാങ്കാവ് മിനി ബൈപ്പാസിലെമിംസ് ആശുപത്രി പരിസരത്ത് വെച്ച്ആദ്യം രണ്ടു പേരെപിടികൂടിയത്
കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി എ മുഹമ്മദ്,ജാസം അറഫത്ത് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എംഡി എം എ കോഴിക്കോട് എത്തിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്നസംഘത്തിലെ പ്രധാനികളാണ് ഇരുവരും.ഇവരിൽനിന്ന് 330 ഗ്രാം എംഡിഎംഐ ആണ് കണ്ടെടുത്തത്. തുടർന്ന് രാവിലെ ഒൻപത് മണിയോടെ ഡാൻസാഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽമെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിന് സമീപത്തു വച്ച്നടത്തിയ പരിശോധനയിലാണ് മംഗലാപുരം സ്വദേശിനിയായ യുവതിയെയും ഫറോക്ക് സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്. ഫറോക്ക് കോടമ്പുഴ സ്വദേശി ഹാജിർ ( 37) മംഗലാപുരം സ്വദേശിനിയായ ഷാഹിദ (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഭർത്താവും എന്ന നിലയിൽ ഇവിടെയെത്തി മുറിയെടുത്ത ആവശ്യക്കാർക്ക് ലഹരി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കർണാടകയിൽ നിന്നും എത്തിച്ചതാണ് ഇവരിൽനിന്ന് പിടികൂടിയ എംഡി എം എ.മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ് ഫജീർ.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കും. ഇരുസ്ഥലങ്ങളിലും പരിശോധനകൾക്ക് മെഡിക്കൽ കോളേജ് പോലീസിൽ ഇൻസ്പെക്ടർ ജിജീഷ്,ഡാൻസാഫ് എസ് ഐ മാരായ ഇ.മനോജ്, അബ്ദുൽ റഹ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എം സരുൺകുമാർ, എം ഷിനോജ്, എം കെ ലതീഷ്, പി അഭിജിത്ത്, എൻ കെ ശ്രീശാന്ത്, കെഎം മുഹമ്മദ് മഷ്ഹൂർ , പി കെ ബിനീഷ് എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com