
ബെംഗളൂരു: അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് (Crime News). കർണാടകയിലെ ബനശനാക്രിയിൽ ആണ് സംഭവം. പ്രദേശവാസിയായ ആസിഫ് ആണ് ഭാര്യ ഹീനയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവ് ഫർവീൻ താജിനും പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ജനുവരി 14 ന് ബനശങ്കരി ക്ഷേത്രത്തിന് സമീപം നടന്ന സംഭവം ഇപ്പോഴാണ് പുറത്താകുന്നത്. ആസിഫ് ഹീനയെ വിവാഹം കഴിച്ചിട്ട് 10 വർഷമായി, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ, കുറച്ചുനാളായി ഇവരുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഇയാൾ ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
അതേസമയം , മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്ന ആസിഫ് , കോളേജ് സുഹൃത്തുക്കൾക്ക് തനറെ ഭാര്യ അയച്ച സന്ദേശങ്ങൾ കണ്ട് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകിയയായിരുന്നു എന്നാണ് റിപ്പോർട്ട്.
നേരത്തെ മൂന്ന് തവണ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സംഭവദിവസം അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഭാര്യയുടെ വീട്ടിൽ കയറി ആസിഫ് വാളെടുത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആസിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.