
കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ( Massive tragedy in Afghanistan). തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയിലെ ഷഹബാസ് ഗ്രാമത്തിന് സമീപം ഹൈവേയിൽ കൽക്കരി കയറ്റി വന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു ഒരു അപകടം. അതുപോലെ, കിഴക്കൻ ജില്ലയായ അന്ദറിലെ ഹൈവേയിൽ ഒരു ലോറി ബസുമായി കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം നടന്നത്. രണ്ട് വ്യത്യസ്ത റോഡപകടങ്ങളിലായി 52 പേർ മരിച്ചു. 65 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. ഡ്രൈവറുടെ അശ്രദ്ധയും, ഗതാഗത സൗകര്യങ്ങളുടെ അഭാവവും മൂലം നാട്ടിൽ അഫ്ഗാനിൽ നിത്യകഥയാകുകയാണ്. കഴിഞ്ഞ മാർച്ചിൽ അഫ്ഗാനിസ്ഥാനിലെ തെക്കൻ പ്രവിശ്യയിൽ ബസ് ഇന്ധന ട്രക്കുമായി കൂട്ടിയിടിച്ച് 20 പേർ മരിച്ചിരുന്നു.