ജയ്‌പൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടിത്തം: 5 മരണം; നിരവധി പേർക്ക് പരിക്ക് | Massive fire outside jaipur petrol pump

ജയ്‌പൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടിത്തം: 5 മരണം; നിരവധി പേർക്ക് പരിക്ക് | Massive fire outside jaipur petrol pump
Published on

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലെ പെട്രോൾ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 5 പേർ വെന്തു മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.(Massive fire outside jaipur petrol pump)

സംഭവസമയം , 40ലധികം ട്രക്കുകൾ പെട്രോൾ നിറയ്ക്കാൻ ഇവിടെ പാർക്ക് ചെയ്തിരുന്നു. പെട്രോൾ ഡിപ്പോയ്ക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ടാങ്കറിന് ആണ് ആദ്യം തീ പിടിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് തീ മറ്റു വാഹങ്ങളിലേക്കും പടരാൻ തുടങ്ങി. 40 ഓളം ട്രക്കുകൾ അവിടെ കത്തിനശിച്ചു. കരിമ്പനയാൽ ചുറ്റപ്പെട്ട പ്രദേശത്തായിരുന്നു അഗ്നിബാധയുണ്ടായത്. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി.

അഗ്നിശമനയുടെ 20 വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ പെട്രോൾ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന 5 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ഇവിടെ തൊഴിലാളികൾ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ദുരന്തബാധിതരെ കാണാൻ ആശുപത്രിയിലെത്തി. തീപിടിത്തത്തിൻ്റെ കാരണം വിവിധ കോണുകളിൽ നിന്ന് അന്വേഷിച്ച് വരുന്നതായി പോലീസും , ഫയർഫോഴ്‌സും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com