
സാംബായി : മിസോറാം സംസ്ഥാനത്ത് വൻ ലഹരിവേട്ട. 86 കോടി രൂപയുടെ ഹെറോയിനും നിരോധിത ഗുളികകളും അധികൃതർ പിടികൂടി.
മിസോറാമിലെ സാംബായി ജില്ലയിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സംശയാസ്പദമായ രീതിയിലുള്ള ആളുകളുടെ നീക്കത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന പോലീസും അസം റൈഫിൾസ് സേനയും ഒരു ഗ്രാമത്തിൽ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ഒരു പാഴ്‌സൽ പിടിച്ചെടുത്തു , അതിൽ 28.52 കിലോ മെത്താംഫെറ്റാമിൻ ഗുളികകൾ കണ്ടെത്തുകയും ചെയ്തു. 85.56 കോടി രൂപ വിലമതിക്കുന്ന ഈ ഗുളികകളാണ് സുരക്ഷാസേന പിടിച്ചെടുത്തത്.
സമാനമായി, സാംഭായി ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 39 ലക്ഷം രൂപ വിലമതിക്കുന്ന 52 ഗ്രാം ഹെറോയിൻ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മ്യാൻമർ സ്വദേശിനിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി.