Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeCrimeകോഴിക്കോടും ഉത്സവ പറമ്പിൽ യുവാവിന് ക്രൂര മർദ്ദനം: തലയ്ക്ക് ക്ഷതമേറ്റു, ദാരുണാന്ത്യം...

കോഴിക്കോടും ഉത്സവ പറമ്പിൽ യുവാവിന് ക്രൂര മർദ്ദനം: തലയ്ക്ക് ക്ഷതമേറ്റു, ദാരുണാന്ത്യം | Festival

🎙️ Latest Podcast

കോഴിക്കോട്: പിലാശ്ശേരിയിൽ ഉത്സവപ്പറമ്പിൽ നിന്നു മടങ്ങിയ കളരിക്കണ്ടി സ്വദേശി ബാബുവിന്റെ മരണം കൊലപാതകമെന്ന് സൂചന നൽകി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man brutally beaten at Kozhikode festival ground, dies)

ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഉത്സവപ്പറമ്പിൽ വെച്ച് ഒരു സംഘം ബാബുവിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.

സ്വത്ത് തർക്കത്തെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ഒരാളെ കസ്റ്റഡിയിലെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.