ലോകായുക്ത റെയ്ഡ്: ടൗൺ പ്ലാനിങ് ഡയറക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വത്തുക്കൾ; ഞെട്ടി ഉദ്യോഗസ്ഥരും | Karnataka Lokayukta Raids

ലോകായുക്ത റെയ്ഡ്: ടൗൺ പ്ലാനിങ് ഡയറക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വത്തുക്കൾ; ഞെട്ടി ഉദ്യോഗസ്ഥരും | Karnataka Lokayukta Raids
Published on

ബെംഗളൂരു: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ലോകായുക്ത ഉദ്യോഗസ്ഥർ (Karnataka Lokayukta Raids)ഇന്ന് ബംഗളൂരുവും മംഗലാപുരവും ഉൾപ്പെടെ 25 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. ഇതിനിടെ , ബനശങ്കരി വിശ്വേശ്വരയ്യ റോഡിലെ ടൗൺ പ്ലാനിങ് ഡയറക്ടർ തിപ്പേസ്വാമിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിലപിടിപ്പുള്ള രേഖകളും സ്വർണാഭരണങ്ങളും കണ്ടതോടെ ഉദ്യോഗസ്ഥരും ഞെട്ടി. കോടികളുടെ വസ്തുക്കളാണ് ഇവിടെ നിന്നും ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

23 ലധികം സ്വർണ്ണ ചെയിനുകളും, 28 ജോഡി കമ്മലുകളും , മുത്തുമാലയും കണ്ടെത്തി. ഇതിനുപുറമെ സ്വർണമാല, കോടിക്കണക്കിനു രൂപയുടെ സ്വർണമോതിരങ്ങൾ, എട്ടുലക്ഷം രൂപ,വിലകൂടിയ എട്ടിലധികം ബ്രാൻഡഡ് വാച്ചുകൾ എന്നിവയും കണ്ടെടുത്തു.

ബംഗളൂരു കനകപുര റോഡിലുള്ള എക്സൈസ് വകുപ്പ് എസ്പിയുടെ വീട്ടലിൻ ലോകായുക്ത പരിശോധന നടത്തി. രാവിലെ ആറ് മണിയോടെയാണ് എസ്പി മോഹൻ്റെ വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തിയത്. പ്രധാനപ്പെട്ട രേഖകൾ ഇവിടെനിന്നും പിടിച്ചെടുത്താറ് ധ്യാന് വിവരം.

ചിക്കബല്ലാപ്പൂരിൽ മൈനിങ്ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് കൃഷ്ണവേണി അടക്കമുള്ളവരുടെ വസതികളിലുംറെയ്ഡ് നടത്തി. ബംഗളൂരു സിറ്റി എക്‌സൈസ് സൂപ്രണ്ട് മോഹൻ കെ ഉൾപ്പെടെയുള്ളവരുടെ വീടുകളിളിൽ നിന്നും രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.

ജൂലൈയിൽ കർണാടക ലോകായുക്ത 12 സംസ്ഥാന ഉദ്യോഗസ്ഥർക്കെതിരെ റെയ്ഡ് നടത്തിയിരുന്നു. ബാംഗ്ലൂർ നഗരത്തിലെ ആറ് ഉദ്യോഗസ്ഥരുടെയും ബാംഗ്ലൂർ റൂറൽ ജില്ലയിൽ രണ്ട് ഉദ്യോഗസ്ഥരുടെയും ഷിമോഗ ജില്ലയിൽ രണ്ട് ഉദ്യോഗസ്ഥരുടെയും യാദഗിരിയിലും തുംകൂരിലും ഓരോ ഓഫീസർ വീതവുമാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. ഇവരുമായി ബന്ധപ്പെട്ട 54 സ്ഥലങ്ങളിലായിരുന്നു പരിശോധന.

Related Stories

No stories found.
Times Kerala
timeskerala.com