
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ വച്ച് യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് തലപ്പാറ തുണ്ടിയിൽ മുജീബ് റഹ്മാനെ (48) ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റുചെയ്തത്.തിങ്കളാഴ്ച രാവിലെ കോട്ടയത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ആണ് കേസിനാസ്പദമായ സംഭവം . യാത്രചെയ്തിരുന്ന യുവതിയുടെ സീറ്റിനു സമീപം നിന്നിരുന്ന പ്രതി, യുവതിയുടെ നേരേ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. എ.എസ്.അൻസൽ, എസ്.ഐ.മാരായ ജയപ്രകാശ്, സിനിൽ, സി.പി.ഒ.മാരായ മനോജ്, പ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളുടെ പേരിൽ വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻഡുചെയ്തു.