
തൃശൂർ: കോയമ്പത്തൂർ സ്വദേശിയെ കയ്പ്പമംഗലത്ത് കൊലപ്പെടുത്തുകയും, ആംബുലൻസിൽ തള്ളുകയും ചെയ്ത സംഭവത്തിൽ 4 പേർ കൂടി പിടിയിലായി.Kaipamangalam murder case)
ഫായിസ്, മുജീബ്, സലീം എന്നിവരും, കയ്പ്പമംഗലം സ്വദേശിയായ ഒരാളുമാണ് പോലീസ് പിടിയിലായത്.
കൊല്ലപ്പെട്ടത് കോയമ്പത്തൂർ സോമണ്ണൂർ സ്വദേശിയായ അരുൺ ആണ്. പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായത് പ്രതികൾ ഇയാളെ ക്രൂരമായി തല്ലിച്ചതച്ചിരുന്നുവെന്നാണ്. 50ലേറെ പരിക്കുകളായിരുന്നു ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
അരുൺ 10 ലക്ഷം രൂപ കണ്ണൂർ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കിൽ നിന്നും തട്ടിയെടുക്കുകയും, ഇത് തിരികെ ലഭിക്കാനായി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
ശേഷം ആക്‌സിഡൻറ് ആണെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി മൃതദേഹം അതിൽ കയറ്റിയ ശേഷം കടന്നു കളയുകയായിരുന്നു പ്രതികൾ.