
ജറുസലേം: വടക്കൻ ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ആശുപത്രി ഇസ്രായേൽ സൈന്യം അഗ്നിക്കിരയാക്കി (Israel–Hamas war). ഗാസയിൽ ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയാണ് ഇസ്രായേൽ സൈന്യം ആക്രമിച്ചത്. ഇവിടെ നിന്നും നൂറുകണക്കിന് രോഗികളെയും സാധാരണക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഫലസ്തീൻ ആരോഗ്യ മന്ത്രാലയം രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചതായി സ്ഥിരീകരിച്ചു.
ഇസ്രയേൽ സൈന്യം ആശുപത്രിയിൽ പ്രവേശിച്ച് തീയിട്ടതായി ആരോഗ്യ മന്ത്രാലയം ഡയറക്ടർ മുനീർ അൽ ബാർഷ് ആരോപിച്ചു. ഗാസയിലെ മറ്റിടങ്ങളിൽ ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തിയതായും ആരോപണമുണ്ട്.
എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ സൈന്യം നിഷേധിച്ചു. ഭീകര സംഘടനയായ ഹമാസിൻ്റെ താവളമായി ആശുപത്രി പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്.