
അൻവർ ഷരീഫ്
കോഴിക്കോട് : ജില്ലയിലെ മാവൂരിലെ പല സ്ഥലങ്ങളും ലഹരി ഉപയോഗത്തിന്റെയും വിൽപനയുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് (Drug Mafia). പൊൻപാറ കുന്ന്. പൈപ്പ് ലൈൻ റോഡ് മന്തലക്കടവ് പുഴയുടെ തീരം എളമരം പാലത്തിൻ്റെ തൂണുകൾക്ക് അടിവശം ചെറുപ്പയിലെ കുന്നിൻ പ്രദേശം. കാടുപിടിച്ച് കിടക്കുന്ന ഗ്രാസിം പ്രദേശങ്ങൾ ഫൈബർ കോർട്ടേഴ്സ് കരിമല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനം.
കുതിരാടം ചകിരി കമ്പനി,ഊർക്കടവ് പാലത്തിനു സമീപം തുടങ്ങിയവയാണ് പ്രധാന രാസലഹരി ഉപയോഗ വിൽപന താവളങ്ങൾ.മലപ്പുറം ജില്ലിയിൽ നിന്നും പോലും മാവൂരിൻ്റെ പ്രകൃതി ഭംഗി അസ്വദിച്ച് ലഹരി ഉപയോഗിക്കാൻ യുവാക്കളും വിദ്യാർത്ഥിനികളും ഇവിടെ എത്തുന്നതായാണ് റിപ്പോർട്ട്. വിജനമായ പ്രദേശങ്ങളിൽ അസൻമാർഗിക പ്രവർത്തികളും നടക്കുന്നുണ്ട്.
എന്തും ചെയ്യാൻ മടിക്കാത്ത ലഹരിക്ക് അടിമകളായ ഒരുകൂട്ടം യുവാക്കൾ അടങ്ങുന്ന സംഘത്തിനെതിരെ പരാതി കൊടുക്കാനും പലരും മടിക്കുകയാണ്. അടുത്തിടെ മാവൂർ പൊലീസ് പല ലഹരി കേസുകളും പിടിച്ചു എങ്കിലും വിൽപനക്കും ഉപയോഗത്തിനും കുറവില്ല. ചകിരി കമ്പനിയിൽ പൊലീസ് രണ്ട് യുവാക്കളെ പിടി കൂടുകയും, പരിശോധനയിൽ സിറിഞ്ചുകളും ലഹരി ഉപയോഗം കഴിഞ്ഞ കവറുകളും മറ്റും കണ്ടെത്തിയിരുന്നു.
സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്കോഡ് തുടങ്ങിയവരെല്ലാം നിരീഷണം ശക്തമാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തും സ്കൂൾ അതികൃതരും പൊലീസും ചേർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽകരണ ക്ലാസുകൾ നടത്തുന്നുണ്ട്. എങ്കിലും ലഹരി മാഫിയയെ പേടിച്ച് പൊതുജനങ്ങൾ പരാതിപ്പെടാൻ മടിക്കുകയാണ്. പൊതു സമൂഹം ലഹരിക്കെതിരെ പോരാടിയിലെങ്കിൽ ഭാവിതലമുറയുടെ ജീവിതം ലഹരിയുടെ ചതി കുഴിയിൽ വീണ് തകരുമെന്ന് ഉറപ്പാണ്.