Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeCrime16-കാരിയെ പീഡിപ്പിച്ച കേസ്: ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ...

16-കാരിയെ പീഡിപ്പിച്ച കേസ്: ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ | Philip Mampad

🎙️ Latest Podcast

കോഴിക്കോട്: കൗൺസിലിംഗിനായി എത്തിയ 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.(Influencer and former police officer Philip Mampad arrested in rape case of 16-year-old girl)

കോഴിക്കോട് ചേവായൂർ സ്വദേശികളായ രക്ഷിതാക്കൾ തങ്ങളുടെ 16 വയസ്സുള്ള മകൾക്ക് കൗൺസിലിംഗ് നൽകാനായി ഫിലിപ്പ് മമ്പാടിനെയാണ് സമീപിച്ചത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കളുടെ സമ്മതത്തോടെ പെൺകുട്ടിയെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇവിടെ താമസിപ്പിച്ചിരുന്ന കാലയളവിൽ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. 2025 സെപ്റ്റംബറിൽ കാസർകോട് വെച്ചും തുടർന്ന് ലോഡ്ജുകളിൽ വെച്ചും ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയോടെ ഇയാളെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. മദ്യത്തിനും ലഹരിക്കുമെതിരെ ശക്തമായി സംസാരിക്കുകയും സോഷ്യൽ മീഡിയയിലൂടെ മോട്ടിവേഷണൽ വീഡിയോകൾ പങ്കുവെക്കുകയും ചെയ്യുന്നയാളാണ് ഫിലിപ്പ് മമ്പാട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.