
ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജ്ഞാനശേഖരൻ്റെ മൊബൈൽ ഫോണിൽ നിന്ന് അമ്പതിലധികം യുവതികളുടെ അശ്ലീല വീഡിയോകൾ കണ്ടെത്തി (Anna University Rape Case). സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്..
ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിയെ അക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ കോട്ടൂർപുരം സ്വദേശി ജ്ഞാനശേഖരൻ (37) ആണ് കഴിഞ്ഞ നദിവസം അറസ്റ്റിലായത്. അന്വേഷണത്തിൽ ഇയാൾക്ക് മൂന്ന് ഭാര്യമാരുണ്ടെന്നും അവരിൽ ഒരാൾ അണ്ണാ യൂണിവേഴ്‌സിറ്റി കാൻ്റീനിൽ ജോലി ചെയ്തിരുന്നതായും കണ്ടെത്തി.
ഇവരെ കാണാൻ പ്രതി പലപ്പോഴും യൂണിവേഴ്സിറ്റിയിൽ വന്നിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ ശ്രദ്ധിക്കുകയും വീഡിയോ പകർത്തുകയും ചെയ്തു. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉണ്ട്. ജ്ഞാനശേഖറിൻ്റെ മൊബൈൽ ഫോണിൽ വെബ്‌സൈറ്റിൽ ലഭ്യമായ അശ്ലീല വീഡിയോകളും വ്യക്തിഗത അശ്ലീല വീഡിയോകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
അശ്ലീല വീഡിയോ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റാർക്കെങ്കിലും ഷെയർ ചെയ്‌തിട്ടുണ്ടോയെന്നും ഏതൊക്കെ തരത്തിലുള്ള വീഡിയോകളാണ് ഷെയർ ചെയ്‌തതെന്നും അന്വേഷിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റുള്ളവരിലേക്കും പങ്കിട്ട വീഡിയോകളും ഫോട്ടോകളും 'വാട്ട്‌സ്ആപ്പ്' വാചക സന്ദേശങ്ങളും പരിശോധനയ്ക്ക് വിധേയമായി.
ഇയാളുടെ 'വാട്ട്‌സ്ആപ്പ് വോയ്‌സ് കോൾ', 'വീഡിയോ കോൾ' എന്നിവയും പരിശോധിക്കുന്നുണ്ട്. ജ്ഞാനശേഖരനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാനാണ് തീരുമാനം. അന്വേഷണത്തിന് ശേഷം മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.