
അർവാൾ: ബീഹാറിൽ മദ്യനിരോധനം നടപ്പാക്കി ഏകദേശം 8 വർഷമായെങ്കിലും ഇന്നും മദ്യം സുലഭമായി ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറ്റേത് ബിസിനസ്സിനേക്കാളും കൂടുതൽ പണം ഈ ബിസിനസിൽ ഉണ്ടെന്ന് മദ്യക്കടത്തുകാർക്ക് നന്നായി അറിയാം. ഈ സാഹചര്യം മനസിലാക്കി ഇപ്പോൾ വികലാംഗരും ഈ ബിസിനസിലേക്ക് കടന്നു. മുച്ചക്ര വാഹനത്തിൽ മദ്യം കടത്തുന്നത് പതിവാക്കിയ വികലാംഗനായ ഒരാളെ അർവാൾ പോലീസ് കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തു (illegal liquor sale).
പോലീസ് സൂപ്രണ്ടിൻ്റെ നിർദ്ദേശപ്രകാരം അർവാളിൽ പ്രത്യേക വാഹന പരിശോധന ക്യാമ്പയിൻ നടത്തുന്നുണ്ട്. രാംപൂർ ചൗരം പോലീസ് സ്‌റ്റേഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ വികലാംഗനായ മദ്യക്കടത്തുകാരൻ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു. വികലാംഗനാണെന്നതിനാൽ സർക്കാർ നൽകിയ മുച്ചക്ര വാഹനം ഉപയോഗിച്ചാണ് ഇയാൾ മദ്യം കടത്തുന്നത്. ട്രൈസൈക്കിളിൽ നിന്ന് 30 ലിറ്റർ നാടൻ മദ്യം കണ്ടെടുത്തിട്ടുണ്ട്, സംഭവത്തിൽ വികലാംഗനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബറാനത്തു ഗ്രാമത്തിന് സമീപം പോലീസ് ഊർജിത വാഹന പരിശോധന നടത്തി വികലാംഗൻ്റെ ട്രൈസൈക്കിൾ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ അതിൽ നിന്ന് മദ്യം കണ്ടെടുത്തു. പോലീസ് വികലാംഗനെ അറസ്റ്റ് ചെയ്യുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുകയും ചെയ്തു. ഇയാളുടെ മറ്റ് കൂട്ടാളികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്‌റ്റിലായ വികലാംഗ മദ്യക്കടത്തുകാരൻ അലവൽചക് ഗ്രാമവാസിയായ മൃത്യുഞ്ജയ് കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.