
ബെംഗളൂരു: ബംഗളൂരു പോലീസ് നടത്തിയ ശക്തമായ ഓപ്പറേഷനിൽ നിരവധി ബംഗ്ലാദേശികളെയും റോഹിങ്ക്യൻ മുസ്ലീങ്ങളെയും കണ്ടെത്തി(Confessed a man claiming to be Bangladeshi). കൂടാതെ, സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുകയോ നാടുകടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരും പറഞ്ഞു.
അതേസമയം , പ്രതീക്ഷിച്ചതിലും കൂടുതൽ ബംഗ്ലാദേശികൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട് എന്നതിൻ്റെ നേരിട്ടുള്ള തെളിവായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റോഡിൽ ജോലി ചെയ്യുന്ന യുവാവിനോട് ഒരാൾ സംസാരിക്കുന്നതാന് വീഡിയോ.
നിങ്ങൾ ആരാണെന്ന ചോദ്യത്തിന് , ഞാൻ ബംഗ്ലാദേശിൽ നിന്നാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. ഞാൻ ഇവിടെ ബേഗൂരിലാണ്താമസം , എന്നെപ്പോലെ മൂവായിരത്തിലധികം ബംഗ്ലാ ജനത ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
അപ്പോൾ നിങ്ങൾക്ക് രേഖകൾ ഉണ്ടോ ചോദിക്കുമ്പോൾ. യുവാവ് 'അതെ, ഞങ്ങൾക്കും ആധാർ കാർഡും , വോട്ടർ കാർഡും ഉണ്ട്. ഓരോ തവണയും തിൻറഞ്ഞെടുപ്പിൽ ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. ഓർഗനൈസർ വീക്കിലി എക്‌സ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ = വൈറലായിരിക്കുകയാണ്.