വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം; കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും അടക്കം അഞ്ചു കടകൾ കത്തി നശിച്ചു | Vandiperiyar fire Break

വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം; കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും അടക്കം അഞ്ചു കടകൾ കത്തി നശിച്ചു | Vandiperiyar fire Break
Published on

തൊടുപുഴ: വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം (Vandiperiyar fire Break). പശുമല ടൗണിലെ കെആർ ബിൽഡിങിൽ , ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു. തീ പൂർണമായും അണച്ചു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

40ലേറെ വർഷം പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നതെന്നാണ് വിവരം. പത്തിലേറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും തടിയിൽ നിർമിച്ച കെട്ടിടമായതിനാൽ തീ അതിവേ​ഗം പടർന്നു പിടിക്കുകയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com