
മീററ്റ്: മരണാനന്തര ജീവിതത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ 15 വയസ്സുകാരൻ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ നിന്ന് പുറത്ത് വരുന്നത് (Student Suicide). വീട്ടുകാരുടെ മുന്നിൽ വെച്ച് കുട്ടി സ്വയം വെടിയുതിർക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്. മീററ്റിലെ അപെക്‌സ് കോളനിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മരണത്തിന് മുമ്പ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന യുവരാജ് റാണ ഗൂഗിളിലും യൂട്യൂബിലും 'ഗരുഡപുരാണം', 'മരണാനന്തരം എന്ത് സംഭവിക്കുന്നു', മരണത്തിൻ്റെ വഴികൾ, 'മരണാനന്തരം ആത്മാവ് എങ്ങോട്ട് പോകുന്നു' എന്നിവയെക്കുറിച്ച് തിരഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മരിച്ചയാളിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും , സംഭവത്തിന് ഉപയോഗിച്ച പിസ്റ്റൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു, കുട്ടിക്ക് എവിടെ നിന്നാണ് പിസ്റ്റൾ കിട്ടിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
മരിച്ച യുവരാജ് തെറ്റായ ആൺകുട്ടികളുടെ കൂട്ടത്തിൽ വീണുവെന്നും അമ്മയും സഹോദരനും എല്ലാ ദിവസവും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതോടെ വീട്ടുകാരോട് പോലും സംസാരിക്കാതെവിദ്യാർത്ഥി തന്റെ മുറിയിൽ തന്നെ തുടരുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.