

ഭുവനേശ്വർ : വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ 26 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെയും രണ്ട് സ്ത്രീ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച. ഒക്‌ടോബർ 28-ന് ഭരത്പൂർ പോലീസ് സ്‌റ്റേഷനിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു അസ്വാഭാവിക മരണ കേസിൽ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു മെഡിക്കോ-ലീഗൽ കേസ് (MLC) റിപ്പോർട്ട് ലഭിച്ചിരുന്നെന്നും , ഇതേ തുടർന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ , ഭാര്യയെ അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ചതാണ് ഭർത്താവ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. മരണപ്പെട്ട സ്ത്രീക്ക് ബലപ്രയോഗത്തിലൂടെ അനസ്‌തേഷ്യ കുത്തിവയ്‌പ്പിച്ചതായി ശാസ്ത്രീയ അന്വേഷണത്തിലും തെളിഞ്ഞതായി പോലീസ് പറയുന്നു. ഭുവനേശ്വർ ഡിസിപി പിനാക് മിശ്രയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
കുറ്റം ചെയ്യാൻ മൂന്ന് പ്രതികളും ഗൂഢാലോചന നടത്തുകയും ബലമായി അനസ്‌തേഷ്യ കുത്തിവയ്‌ക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.
മരണപ്പെട്ടയാളുടെ ഭർത്താവും രണ്ട് സ്ത്രീ സുഹൃത്തുക്കളും ചേർന്ന് ഭാര്യയെ യുവതിയെ അനസ്തേഷ്യ കുത്തിവച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കണ്ടെത്തിയതായി ഡിസിപി മിശ്ര പറഞ്ഞു.സംഭവത്തിൽ യുവതിയുടെ ഭർത്താവും രണ്ട് സ്ത്രീ സുഹൃത്തുക്കളും ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.