
ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് 100 ദിവസം പിന്നിടുമ്പോൾ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി റിപ്പോർട്ട് (Bangladesh anti-Hindu violence).ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് അവർ രാജിവച്ച് ബംഗ്ലാദേശ് വിട്ടു. അതിനുശേഷം മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവിടെ അധികാരത്തിലെത്തി. എന്നിട്ടും ക്രമസമാധാന നില മെച്ചപ്പെട്ടില്ല.
പ്രത്യേകിച്ചും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഹിന്ദു സ്വത്തുക്കൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണം തുടരുകയാണ്. ഈ സംഭവങ്ങളെ ഇന്ത്യ, അമേരിക്ക ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുഹമ്മദ് യൂനസിൻ്റെ സർക്കാർ അധികാരമേറ്റ് 100 ദിവസങ്ങൾ പിന്നിടുമ്പോൾ ബംഗ്ലാദേശിൽ ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷ ഉള്ളതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഓഗസ്റ്റ് 5 നും 20 നും ഇടയിൽ 2,010 മതപരമായ സംഘർഷങ്ങൾ നടന്നതായും 9 ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ബംഗ്ലാദേശിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഒക്ടോബറിൽ ഹിന്ദു ഉത്സവമായ ദുർഗാപൂജയ്ക്കിടെ സുരക്ഷാ ഭീഷണികൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഹസീനയുടെ ഭരണത്തിന് ശേഷം മുസ്ലീം സംഘടനകൾ ഹിന്ദുക്കളെ ലക്ഷ്യം വെച്ചതായും പഠനം വെളിപ്പെടുത്തി.